Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Match

സൗ​ഹൃ​ദ പോ​രാ​ട്ടം; അ​ര്‍​ജ​ന്‍റീ​ന 2-0 ഹോ​ണ്ടു​റാ​സ്

ടെ​ക്‌​സ​സി​ലെ കൈ​ല്‍ ഫീ​ല്‍​ഡ് കോ​ള​ജ് സ്റ്റേ​ഡി​യം. അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ളി​ല്‍ ടെ​ക്‌​സ​സ് എ ​ആ​ന്‍​ഡ് എം ​ടീ​മി​ന്‍റെ ഹോം​ഗ്രൗ​ണ്ട്. കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തി​യ എ​നി​ക്ക് അ​തൊ​ര​ദ്ഭു​ത ട​ര്‍​ഫ് ആ​യി​രു​ന്നു. പു​ല്‍​ത്ത​കി​ടി ക​ണ്ടാ​ല്‍​ത​ന്നെ ഉ​രു​ളാ​ന്‍ തോ​ന്നു​ത്ത അ​ത്ര​യ്ക്കു ഗം​ഭീ​രം.

ഫി​ഫ ലോ​ക​ക​പ്പി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ഹോ​ണ്ടു​റാ​സും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ന്‍റെ വേ​ദി​യാ​ണ് കൈ​ല്‍ ഫീ​ല്‍​ഡ്. കി​രീ​ടം നി​ല​നി​ര്‍​ത്തു​ക എ​ന്ന ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ത്തി​ലേ​ക്ക് അ​ര്‍​ജ​ന്‍റൈ​ന്‍ സം​ഘ​ത്തി​ന്‍റെ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം. മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ക​ളി​ക്കാ​യി ഗാ​ല​റി​യി​ലേ​ക്ക് എ​ത്തി​യ​ത് 91,172 കാ​ണി​ക​ള്‍. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​കാ​ശ​നീ​ല പു​ത​ച്ച ഗാ​ല​റി ക​ട​ല​ല​യ്ക്കു സ​മം...

ഓ, ​മെ​സി...

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല്‍​പ്പ​ന്ത് താ​ര​ത്തി​നു​ള്ള ബ​ലോ​ണ്‍ ദ്യോ​ര്‍ പു​ര​സ്‌​കാ​രം എ​ട്ട് ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ല​യ​ണ​ല്‍ മെ​സി, പ​രി​ക്കി​ന്‍റെ ഭീ​തി​ത്തോ​ട് പൊ​ട്ടി​ച്ച് മൈ​താ​ന​ത്തേ​ക്കി​റ​ങ്ങി​യ നി​മി​ഷം; ടീ​മി​നൊ​പ്പം മെ​സി പ​ന്ത് ത​ട്ടി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ തി​ര​യി​ള​ക്കം. അ​ഞ്ച് മീ​റ്റ​ര്‍ അ​ക​ലെ സാ​ക്ഷാ​ല്‍ മെ​സി, സ്വ​പ്‌​നം സ​ഫ​ല​മാ​യ ആ​ഹ്ലാ​ദ​ത്താ​ല്‍ ഹൃ​ദ​യം തു​ടി​ച്ചു.

അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ മെ​സി​യെ ക​ള​ത്തി​ല്‍ ഇ​റ​ക്കാ​തെ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ജ​യി​ച്ചുക​യ​റി​യ​ത്. മ​ത്സ​ര​ത്തി​നു മു​മ്പാ​യി ടീ​മി​നൊ​പ്പം പ​ന്തു​ത​ട്ടി ചെ​റി​യ പ​രി​ശീ​ല​നം ന​ട​ത്തി​യ മെ​സി​യെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യാ​ണ് കോ​ച്ച് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി ത​ന്‍റെ സം​ഘ​ത്തെ ക​ളി​പ്പി​ച്ച​ത്. മെ​സി ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ത്ത​തി​ന്‍റെ നി​രാ​ശ ഗാ​ല​റി​യി​ല്‍ എ​ത്തി​യ ആ​രാ​ധ​ക​ര്‍ മ​റ​ച്ചു​വ​ച്ചു​മി​ല്ല.

അ​ര്‍​ജ​ന്‍റീ​ന 2-0 ഹോ​ണ്ടു​റാ​സ്

ഹോ​ണ്ടു​റാ​സി​ന്‍റെ വെ​ല്ലു​വി​ളി 2-0ന് ​അ​വ​സാ​നി​പ്പി​ച്ച് ആ​ല്‍​ബി​സെ​ലെ​സ്റ്റെ മൈ​താ​നം വി​ട്ടു. 37-ാം മി​നി​റ്റി​ല്‍ നി​ക്കോ​ളാ​സ് താ​ഗ്ലി​യാ​ഫി​കൊ​യെ ഫൗ​ള്‍ ചെ​യ്ത​തി​ലൂ​ടെ ഹോ​ണ്ടു​റാ​സ് പെ​നാ​ല്‍​റ്റി ശി​ക്ഷ വാ​ങ്ങി. കി​ക്കെ​ടു​ത്ത ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ പി​ന്നീ​ട് ഗോ​ള്‍ പി​റ​ന്നി​ല്ല.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ള്‍ 54-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ര​ണ്ടാം ഗോ​ള്‍. സ്പാ​നി​ഷ് ലാ ​ലി​ഗ ടീ​മാ​യ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ജൂ​ലി​യാ​നൊ സി​മി​യോ​ണി ക്ലി​യ​ര്‍ ഫി​നി​ഷിം​ഗി​ലൂ​ടെ ഗോ​ള്‍ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് ഓ​ടു​ന്ന​തി​നി​ടെ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് ന​ല്‍​കി​യ ബാ​ക്ക് ഹീ​ല്‍ പാ​സ് ഗോ​ളി​ലേ​ക്കു വ​ഴി തു​റ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര മു​ഹൂ​ര്‍​ത്തം.

10-ാം തീ​യ​തി പു​ല​ര്‍​ച്ചെ ഐ​സ്‌ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത സ​ന്നാ​ഹ മ​ത്സ​രം. തു​ട​ര്‍​ന്ന് ലോ​ക​ക​പ്പ് പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്ക്. അ​ള്‍​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ര്‍​ദാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു വെ​ല്ലു​വി​ളി ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. 17ന് ​അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

Latest News

Corehub Up